സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്

പി ഡി എഫ് ഫയലുകളിൽ നിന്ന് മലയാളം പകർത്തുന്നതെങ്ങനെ?

Santhosh Thottingal


പ്രാഥമികമായി അച്ചടി ആവശ്യത്തിനോ സമാനമായ ഉപയോഗങ്ങൾക്കോ ആണ് പിഡിഎഫ് ഉപയോഗിക്കുന്നത് എന്നതുകൊണ്ട്, അതിലെ ഉള്ളടക്കം പുനരുപയോഗത്തിനു ഉപകരിക്കുന്നരീതിയിലല്ല രേഖപ്പെടുത്തിയിരിക്കുന്നത്. എങ്കിലും ഉള്ളടക്കത്തിൽ നിന്നും ചില ഭാഗങ്ങൾ പകർത്തേണ്ടിവരാറുണ്ട്(copy-paste). അത്തരം സന്ദർഭങ്ങളിൽ മലയാളം ഉള്ളടക്കം പകർത്തുമ്പോൾ മിക്ക അക്ഷരങ്ങളും നഷ്ടപ്പെട്ടുപോകാറുണ്ട്. ഉള്ളടക്കം പകർത്താവുന്ന വിധത്തിൽ പി.ഡി.എഫ്. ഇതിനായി പ്രത്യേകം തയ്യാറാക്കിയെങ്കിലേ ഈ പ്രശ്നം പരിഹരിക്കാനാകൂ.

മലയാളം ഉള്ളടക്കം പകർത്താവുന്ന പി.ഡി.എഫ്. തയ്യാറാക്കാൻ ലിബ്രെഓഫീസ് ഉപയോഗിക്കാവുന്നതാണ്. സാധാരണപോലെ ഡോക്യുമെന്റ് തയ്യാറാക്കിയശേഷം, അതിനെ പിഡിഎഫ് ആക്കുമ്പോൾ PDF/A എന്ന തരത്തിലുള്ള പിഡിഎഫ് ആണ് ഉണ്ടാക്കേണ്ടത്.

File->Export as... ->Export PDF as... എന്ന മെനു എടുക്കുക. അവിടെ പി.ഡി.എഫ് ഓപഷനുകളിൽ Archive(PDF/A, ISO 19005) എന്ന ഓപ്ഷൻ ടിക്ക് ഇട്ട്, PDF/A-2b എന്ന് തിരഞ്ഞെടുക്കുക. തുടർന്ന് എക്സ്പോർട്ട് ചെയ്യുന്ന പിഡിഎഫിൽ നിന്ന് മലയാളം കോപി ചെയ്യാനാകും.

img

ഇങ്ങനെയുണ്ടാക്കുന്ന പിഡിഎഫുകളുടെ ഫയൽ സൈസ് കുറച്ച് കൂടുതലാകുമെന്നോർക്കുക.

സ്കാൻ ചെയ്ത പിഡിഎഫ് ആണെങ്കിൽ, അത് ചിത്രമായതുകൊണ്ട്, OCR(optical character recognition) പോലുള്ള മാർഗങ്ങൾ ഉപയോഗിക്കേണ്ടിവരും.